2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

നക്ഷത്രങ്ങളുടെ ഭാഷ..

സുഹൃത്തെ പ്ലീസ്‌ എനിക്കല്‍പ്പം സംസാരിക്കണം..
 നിങ്ങള്‍ക്കറിയാമോ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു സ്വപ്നവുമായാണ് ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ...
എനിക്ക് അത് ആരോടെങ്കിലും ഒന്ന് പറയണം...സ്വപ്ന സമസ്യയുടെ പൂരണം ആരെക്കൊണ്ടെങ്കിലും കഴിയുമോന്നു
അറിയണം...........ആരോട് പറയാന്‍.........കൂടെയുള്ളവരെല്
ലാം കൂര്‍ക്കം വലിച്ചുറങ്ങുന്നു...
കുളിച്ചൊരുങ്ങി വണ്ടിയില്‍ കയറിയാല്‍ തുടങ്ങും ഡ്രൈവര്‍ '' അസര്‍പ്പുവിന്റെ '' കത്തി..ഞാന്‍ കണ്ടിട്ടുള്ളതില്‍
വച്ച് ഏറ്റവും മൂര്‍ച്ചയേറിയ കത്തി ആണ് ഈ മലപ്പുറം കത്തി......വണ്ടിയുടെ കാര്യങ്ങളില്‍ തുടങ്ങി അറബിയുടെ കുറ്റങ്ങളിലൂടെ
പോയി ..ലോകത്തുള്ള എല്ലാ കാര്യങ്ങളുടെയും പൊട്ടത്തരങ്ങള്‍ അവന്‍ പറയും..സഹി കെടുമ്പോള്‍ ഏഷ്യ നെറ്റ് റേഡിയോയുടെ
മോര്‍ണിംഗ് ബീറ്റ്സ് വോളിയം കൂട്ടി വെക്കും ഞാന്‍ .....അപ്പോഴും അതിനെ മറി കടന്നു അവന്റെ ശബ്ദം ഉണ്ടാകും......
പിന്നെ ഓഫീസില്‍ എത്തിയാല്‍ മിഥുന്‍ അടുത്ത റൂമിലേക്ക്‌ പോകുന്നു...പിന്നെ ഞാനും അച്ചടി യന്ത്രങ്ങളുടെ കൂടെ .....
ഒരു യന്ത്രത്തെ പോലെ.....
     ജോലി കഴിഞ്ഞു റൂമില്‍ എത്തിയാല്‍ മനസ്സ് തുറന്നു ഒന്ന് സ൦സാരിക്കാം  എന്ന പ്രതീക്ഷയോടെ ആണ് തിരിച്ചു പോക്ക്..
അത് കൊണ്ട് ആണ് റേഡിയോയില്‍ ന്യൂസ്അവറില്‍ റാഷിദ്‌ ബിന്‍ അഹമദ്‌ ചൂടുള്ള കിഴങ്ങ് വായിലിട്ട പോലെ അക്ഷര സ്ഫുടത
ഇല്ലാതെ മലയാളം പറയുന്നത് കേട്ടിട്ടും ക്ഷമയോടെ കേട്ടിരിക്കുന്നത്..
    ഇതിനിടക്ക്‌ നാട്ടിലേക്ക് വിളിച്ചാല്‍ രചനക്ക് നൂറു കൂട്ടം പണികളാണ് വീട്ടില്‍ ...വെറുതെ ഒരു ഭാര്യ അവളും കണ്ടതാണല്ലോ..
വേറെ ആരെയെങ്കിലും വിളിക്കാം എന്ന് വച്ചാല്‍ നെറ്റ് കോള്‍ ആണെന്ന് കാണുമ്പോഴേ പലരും എടുക്കുന്നില്ല,,,,
റൂമില്‍ എത്തിയാല്‍ അവിടെ ഷിഫാദ് ,സതീഷ്‌ എല്ലാം കാണും അവരോടെങ്കിലും എന്തെങ്കിലും മൊഴിഞ്ഞു കൊണ്ടിരിക്കാം എന്ന് കരുതി നോക്കുമ്പോള്‍
കാണാം ...ഷിഫാദിന്റെ മുഖത്തു വിരിയുന്ന നവരസങ്ങള്‍....ഇന്റര്‍ നെറ്റിന്റെ ഇടവഴികളിലൂടെ പോകുമ്പോള്‍ പറയുന്ന വാക്കുകളുടെയും
കാണുന്ന കാഴ്ചകളുടെയും പ്രതി ഫലനം ആണ് അവന്റെ മുഖത്തു......സൌഹൃദത്തിന്റെ കയറ്റിറക്കുമതി   കൈ വിരലുകളില്‍ കുരുങ്ങി പോയ
വര്‍ത്തമാന കാലത്തിന്റെ രക്ത സാക്ഷി യാണവന്‍...അവന്‍ അവിടെ കിടന്നു ചുടു ചോര ചിന്തട്ടെ....
ഇനിയുള്ളത് സതീഷ്‌ ആണ്..സതീഷ്‌ മാധവി കുട്ടിയോടും പെരുംബടവത്തിനോടും പൌലോ കൊയ്ലോയോടും കിന്നാരം പറഞ്ഞു കൊണ്ടിരി പ്പാണ് ...
ഇതിനിടയില്‍ മിഥുനും നിത്യയും ഇണ പ്രാവുകള്‍ ആയി കഴിഞ്ഞിരുന്നു.കുറുക ലിന്റെ മര്‍മ്മരം മാത്രം കേള്‍ക്കാം....
  അസി ബിസ്സിനസ്സ് പങ്കാളിയുടെ ബ്ലാക്ക് ബറി മെസ്സെജിനു മറുപടി എഴുതി കൈ കുടഞ്ഞു കൊണ്ടിരിക്കുന്നു..
 ഷെഫീക് ആത്മീയതയുടെ ആഴപ്പരപ്പുകളില്‍ മുത്തുകള്‍ തേടി കൊണ്ടിരിക്കുകയാണ്.....
 ഇതിനിടയില്‍  എന്റെ ഉള്ളിലെ വീര്‍പ്പു മുട്ടുന്ന വാക്കുകള്‍ ഞാന്‍ ആരുടെ മുന്നില്‍ കുടഞ്ഞിടും.....
വാതില്‍ തുറന്നു പുറത്തിറങ്ങി....ആകാശം നിറയെ നക്ഷത്രങ്ങള്‍ ചിരി തൂകി നില്‍പ്പുണ്ട്...
എന്നെ കണ്ടപ്പോള്‍ കണ്ണ് ചിമ്മി കാണിക്കുന്നുണ്ട്.....എന്റെ നേരെ കാതുകള്‍ കൂര്‍പ്പിക്കുന്നു.
എനിക്ക് പറയാന്‍ ഉള്ളതെല്ലാം കേള്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു...പക്ഷെ എന്ത് ചെയ്യാം....
എനിക്കറിയില്ല .....നക്ഷത്രങ്ങളുടെ ഭാഷ എനിക്കറിയില്ല.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ