2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

അറുപതുകളില്‍ പാലായില്‍ നിന്നും തിരുവല്ലയില്‍ നിന്നും അച്ചായന്മാരും അച്ചായതികളും മലബാറിലേക്ക് കുടിയേറ്റം നടത്തിയപ്പോള്‍ ഈ സൗദി അറേബ്യയുടെ മണല്‍ ആരണ്യ ത്തിലേക്ക് കുടിയേറിയതാണ് ഈ വാപ്പുക്ക എന്ന സുലൈമാന്‍.......
എന്‍റെ ഈ പ്രവാസ ജീവിതത്തിനിടക്ക് ഞാന്‍ കണ്ടിട്ടുള്ളതില്‍ അധികവും പ്രവാസ ജീവിതത്തെ വളരെ പ്രയാസത്തോടെ കണ്ടിരുന്നവരാണ്....അവരില്‍ നിന്നൊക്കെ വളരെ വിഭിന്നനാണ് നമ്മുടെ വാപ്പുക്ക...........എനിക്കും അദ്ധേഹത്തിന്റെ അഭിപ്രായത്തോടാണ് യോജിപ്പ്......കാരണം നമ്മള്‍ ഇത്തിരി കഷ്ട പ്പെട്ടാലും നമ്മുടെ വീട്ടുകാര്‍ നല്ല രീതിയില്‍ ജീവിക്കുന്നു..............നല്ല ഭക്ഷണം കഴിക്കുന്നു......നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു...........നമ്മള്‍ കൊടുത്തയക്കുന്ന സമ്മാനങ്ങള്‍ .............വസ്ത്രങ്ങള്‍..........എല്ലാം അവര്‍ക്കിഷ്ട്ടമായി എന്ന് അവര്‍ പറയുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന സന്തോഷം സംതൃപ്തി........അതൊന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്...............
 നേരെ എതിരെ ഉള്ള റൂമില്‍ ആയതു കൊണ്ട് കുറെ കാലം ഞാന്‍ കണി കണ്ടുണരുന്ന നന്മ,,,,,,,,ഈ വാപ്പുക്ക ആയിരുന്നു,,,,,,,,,ഇദേഹം ഇത്രയും ചുറു ചുറു ക്കോടെ ജോലികള്‍ ചെയ്യുന്നത് കാണുമ്പോള്‍ അതിശയം തോന്നിയിട്ടുണ്ട്...ഈ ആത്മാര്‍ത്ഥത കൊണ്ട് തന്നെ കഫീലിന് (സ്പോണ്‍ സര്‍ )വളരെ കാര്യമായിരുന്നു വാപ്പുക്കയെ...
ആ വീട്ടിലെ ഒരു വിധം എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും വാപ്പുക്ക തന്നെയായിരുന്നു.കഫീലിന്റെ കുട്ടികളുടെ വളര്‍ച്ചയിലും വാപ്പുക്കാടെ സാന്നിദ്യം ഉണ്ട്.അത് കൊണ്ട് ആ പരിസരത്ത് കൂടെ പോകുന്ന വിദേശികള്‍ക്ക് ചീമുട്ട ഏറു ..തക്കാളി ഏറു ............അങ്ങനെ ഒന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ല,....
നമ്മുടെ നാടിന്റെ ഉല്‍പ്പന്നങ്ങളോട് ഒരു പ്രത്യേക സ്നേഹം തന്നെയാണ് വാപ്പുക്കക്ക്..ചന്ദ്രിക സോപ്പ് കൊണ്ടേ കുളിക്കു..........അങ്ങനെ പലതും...
ഇങ്ങനെ ഒക്കെയാണെങ്കിലും മലയാള ഭാഷ എഴുതാനോ വായിക്കാനോ വാപ്പുക്കക്ക് അറിയില്ല ..പക്ഷെ പല ഉജ്വല വാഗ്മികളുടെയും ഉദ്ധരണികള്‍ ഉള്‍ക്കൊണ്ട്‌ സംവദിക്കുന്ന വാപ്പുക്കയെ കണ്ടാല്‍ അക്ഷരം അറിയാത്ത ആളാണെന്ന് ആരും വിശ്വസിക്കില്ല.. അത് കൊണ്ട് തന്നെ ''അതി പിരിസത്തില്‍ മൊത്തി മണത്തു'' വരുന്ന 'സൈനത്ത'യുടെ കത്തുകള്‍ക്ക് മറുപടി എഴുതിച്ചിരുന്നതും എന്നെ കൊണ്ടാണ്.. ഇന്റര്‍ നെറ്റും ഹുണ്ടി ഫോണും അത്ര പ്രചാരത്തില്‍ ആയിട്ടില്ല അക്കാലത്ത്..............തികച്ചും നല്ല ഒരു വിശ്വാസി ആയ വപ്പുക്കക്ക് അയാളുടെതായ ആശയങ്ങളുണ്ട്....പ്രത്യയ ശാസ്ത്രങ്ങളുണ്ട്....
എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന വപ്പുക്കക്ക് പക്ഷെ ഒട്ടും ഇഷ്ട്ടമല്ലാത്ത ഒരു രാജ്യക്കാരാണ് സുഡാനികള്‍............കാരണം അവരുടെ മടിയും അലസതയും തന്നെ......അത് സമര്‍ഥിക്കാന്‍ വപ്പുക്കാടെ കയ്യില്‍ ഒരു പാട് കഥകളും ഉണ്ട്....
ഒരിക്കല്‍ ഒരു സുഡാനി റൂമില്‍ ഇരിക്കുയായിരുന്നു.....അപ്പോള്‍  അദേഹത്തിന്റെ ഭാര്യ പുറത്തു വന്നു വാതില്‍ തട്ടിയിട്ടു തുറക്കാന്‍ പറഞ്ഞപ്പോള്‍ എണീക്കാന്‍ ഉള്ള മടി കൊണ്ട് ഇരുന്നിടത്ത് ഇരുന്നു മൊഴി മൂന്നും  ചൊല്ലിയത്രെ ...........അത് പോലെ ഫ്യുസായ ബള്‍ബു മാറ്റാന്‍ വേണ്ടി മറ്റൊരാളുടെ  ചുമലില്‍ ഇരികുമ്പോള്‍ കൈ കൊണ്ട് ത്രെഡ് തിരിക്കാന്‍ മടിയായിട്ടു താഴെ നില്‍ക്കുന്ന ആളോട് തിരിയാന്‍ പറയുന്നതും അങ്ങനെ .......അങ്ങനെ.........എന്തായാലും നിശ്ചിത വേഗ പരിധിയെക്കളും കുറഞ്ഞ വേഗത്തില്‍ പോകുന്ന ഒരു സുഡാനിയെ എങ്കിലും നമ്മളും ഇവിടെ ഗള്‍ഫില്‍  കണ്ടിട്ടുണ്ടാകും......
മാനം കാണാത്ത മയില്‍ പീലി പോലെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു മോഹം ഉണ്ട് വാപ്പുക്കാക്............തനിക്കു അറിയാന്‍ പാടില്ലായിരുന്ന അനുഭൂതിയുടെ മേച്ചില്‍ പുറങ്ങള്‍ ഓരോന്നും തന്നെ പരിചയ പ്പെടുത്തിയ തന്റെ പ്രിയ സഖി സൈനബയെ  ഈ പുണ്യ ഭൂമിയില്‍ ഒന്ന് കൊണ്ട് വരണം.......അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകള്‍ ചെയ്തു പോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോട് മാപ്പിരന്നു ഒരു ഉമ്ര ചെയ്യണം ..................................................................................................................   .അത് പോലെ..................
ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ സൌദിയില്‍ ഒരു പാട് ഇറങ്ങി കൊണ്ടിരിക്കുന്നു.ഒരു ടാറ്റ യുടെ പിക് അപ്പ് കഫീലിനെ കൊണ്ട് വാങ്ങിപ്പിക്കണം........കഫീലിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചപ്പോള്‍ രണ്ടിനും സമ്മതം മൂളി..........വാപ്പുക്കാടെ മനസ്സില്‍ ഒരു ബിരിയാണിയുടെ ദംമു പൊട്ടി.സാദാരണ എല്ലാ പ്രവാസികള്‍ക്ക് ഉള്ളത് പോലെ  അല്‍പ്പം ഷുഗര്‍ ഉള്ളത് കൊണ്ടാണ് ലഡ്ഡു പൊട്ടഞ്ഞത്...................
ഏറെ വൈകാതെ തന്നെ സൈനാത്ത അറേബ്യന്‍ മണ്ണില്‍ കാലു കുത്തി......വാപ്പുക്ക തന്നിരുന്ന സമ്മാന പൊതികള്‍ കൊടുക്കാന്‍ വേണ്ടി പോകുമ്പോള്‍ സൈനതയെ ഞാന്‍ കണ്ടിട്ടുള്ളതാണ്......പഴയ കാല നടി ശ്രീവിദ്യ യെ പോലെ യാണ്......
അടുത്ത ദിവസം തന്നെ ടാറ്റയുടെ ഒരു പുതിയ വണ്ടിയും വാങ്ങി......കഫീല്‍ ടൂറില്‍ ആയതു കൊണ്ട് കഫീലിന്റെ മകനാണ് കാര്യങ്ങള്‍ എല്ലാം ചെയ്തത്........കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കഫീല്‍ തിരിച്ചെത്തി.......കഫീലിനെ കാണാന്‍ വേണ്ടി വാപ്പുക്ക പോകുമ്പോള്‍ സൈനത്തയെയും കൂടെ കൂട്ടി......................കഫീലിനെ കണ്ട ബഹുമാനത്തില്‍ സൈനത്തയും വണ്ടിയില്‍ നിന്നിറങ്ങി........കഫീല്‍ വണ്ടിയും സൈനത്തയെയും ഒന്ന് വലം വച്ച ശേഷം പറഞ്ഞു...........................''താത്ത ഗിദ്ധാം മാഫി കോയിസ്  വറ മാഷ അള്ള കോയിസ്.''( അറബികള്‍ ടാറ്റ എന്ന് ഉച്ചരിക്കുമ്പോള്‍ താത്ത എന്നാകും എന്ന് എല്ലാവര്ക്കും അറിയാല്ലോ  )കഫീല്‍ വണ്ടിയെ കുറിച്ച് തന്നെയാണ് ആ പറഞ്ഞത് എന്ന് തന്നെയാണ് വാപ്പുക്കാടെ വിശ്വാസം.......ആ വിശ്വാസം വാപ്പുക്കനെ രക്ഷിക്കട്ടെ.....പക്ഷെ ഉമ്രയുടെ പുണ്യവും പേറി ഒരു മാട പ്രാവിന്റെ മനസ്സുമായി സൈനാത്ത പോകുന്നത് വരെ പിന്നൊരിക്കലും കഫീലിന്റെ അടുത്തേക്ക് സൈനാത്തയെ വാപ്പുക്ക കൊണ്ട് പോയിട്ടില്ല........അഥവാ കൊണ്ട് പോയിട്ടുണ്ടെങ്കില്‍ തന്നെ പുറം തിരിച്ചു നിര്‍ത്തിയിട്ടില്ല.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ