2012, ഫെബ്രുവരി 19, ഞായറാഴ്‌ച

സേവകന്‍


അസ്തമയത്തിന്റെ ആകാശ ചെരുവില്‍

ആരോ ഉപേക്ഷിച്ചവന്‍ ഞാന്‍

വ്രണിത ജന്മം ഈ ഞാന്‍

 നിസ്സഹായാവസ്ഥയില്‍ പോലും

അപരന്നു ആശയായ് ആശ്രയമായ്

കരുണാലയത്തിലെ ആശ്രിതന്‍ ഞാന്‍

സ്വാ ശ്രയത്താല്‍ ഉയര്‍ന്നു നില്‍ക്കുന്നോരീ

ആതുരാലയത്തില്‍ കണക്കെടുപ്പില്‍

അധികാരമുള്ലോര്‍ തന്‍ മുന്നിലായി

അടയാളം കാട്ടേണ്ടവന്‍  ഞാന്‍

തല എണ്ണലില്‍ മാത്രം  തലയുയര്‍ത്തേണ്ടുന്ന

തലവരയുള്ളവന്‍ ഞാന്‍.....

സൂചി തലപ്പ് തുരുംബെടുത്താലും

കോഴ പ്പണം കൊടുത്ത് വെന്നാലും

ആതുരാലയത്തിനെ താങ്ങി നിര്‍ത്താന്‍

രോഗശയ്യ നിറഞ്ഞി ടെണം...

രോഗികള്‍ എങ്ങും നിറഞ്ഞി ടെണം

ഊര്‍ദ്ധ്വന്‍ വലിക്കുന്ന സഹജീവിയെ നോക്കി

വില  പേശി നില്‍ക്കുന്നു ഈ

ഭവനത്തിന്‍ സാരഥി..

ഉയിരിലും മൃതിയിലും മറ്റുള്ളവര്‍ക്കായ്‌

സ്വയം ത്യജിക്കുന്നു ഞാന്‍......

സ്നേഹവും ശാന്തിയും ആശ്രയവുമായെന്‍

വീടിന്‍റെ പേരാണ് ഗാന്ധി ഭവന്‍.....

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

തവള


ഈ പൊട്ട കുളത്തില്‍ ആണ് ഞാന്‍ ജനിച്ചത്‌....
ഇതാണെന്റെ ലോകം...ഇവിടുത്തെ ചൂരും മണവും ഏറ്റും
ഇവിടുത്തെ ചൂടും തണുപ്പും ഏറ്റും ആണ് ഞാന്‍ വളര്‍ന്നത്‌....
ഇന്നിപ്പോള്‍ ഇവര്‍ എന്നെ പിടിച്ചു കൊണ്ട് പോകുന്നത് എങ്ങോട്ടാണാവോ..
ഭാഗ്യം എന്റെ കുളത്തിലെ വെള്ളത്തോടൊപ്പം ആണല്ലോ ഇവരെന്നെ കൊണ്ട്
പോകുന്നത്....
എത്തിപെട്ടത് കുളത്തിനെക്കള്‍ തണുപ്പുള്ള ഒരു പരീക്ഷണ ശാലയിലെക്കാണല്ലോ....
എന്നെ കൊണ്ട് വന്ന ടാങ്കിനു ചുവട്ടില്‍ ഇവര്‍ തീ കത്തിക്കുന്നുണ്ടല്ലോ......മാത്രമല്ല
ഇത്രയും മനുഷ്യ ജീവികള്‍ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ഇതാദ്യമായിട്ടാ......
ചൂടേറി വരികയാണല്ലോ...എനിക്ക് വേണമെങ്കില്‍ പ്രതികരിക്കാം...പക്ഷെ എന്തിനു..
ഇത് ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വെള്ളം അല്ലെ........
നേരെ മറിച്ച്‌ ചൂടുള്ള വെള്ളത്തിലേക്ക് എറിയപ്പെടുകയായിരുന്നു എങ്കില്‍ ഞാന്‍ എന്റെ ദേഹം വെന്തു പൊള്ളിയാലും
എങ്ങെനെയെങ്കിലും രക്ഷപെട്ടെനെ..ഇതിപ്പോള്‍ .....അങ്ങനെയല്ലല്ലോ...പിന്നെ ഞാന്‍ എന്തിനു പ്രതികരിക്കണം....
ഞാന്‍ ഇതില്‍ കിടന്നു മരിക്കും........ചീര്‍ത്തു വീര്‍ത്തു .....മരിക്കും..........

വിന്‍റര്‍ 12 ബ്ലോഗ്‌ മീറ്റ്‌







കാശ് കൊടുക്കാതെ വായിക്കാന്‍ ഉള്ള വഴി ആരാഞ്ഞപ്പോഴാണ് ബ്ലോഗുകളെ കുറിച്ച് കേട്ടത്...
അങ്ങനെ ഖത്തറില്‍ ഉള്ള ഒരു വിധം ബ്ലോഗേര്‍സിന്റെ ബ്ലോഗില്‍ എല്ലാം കയറി ഇറങ്ങി നടന്നു...
അതിനിടക്കാണ്‌ അവരെല്ലാവരും കൂടെ ഒരു മീറ്റ്‌ നടത്തുന്നു എന്നറിഞ്ഞത്....അപ്പോള്‍ ആ മീറ്റില്‍ പോയാല്‍ ഒരു മൂലക്കിരുന്നു
ആ എഴുത്തുകാരെ ഒക്കെ ഒന്ന് കാണാമല്ലോ എന്നും ആഗ്രഹിച്ചു..പക്ഷെ സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടെങ്കിലെ പങ്കെടുക്കാന്‍ കഴിയു
എന്ന് തണല്‍ ബ്ലോഗിന്റെ മുതലാളിയും തൊഴിലാളിയും ആയ ഇസ്മയില്‍ കുറുംമ്പാടി പറഞ്ഞു......
അങ്ങനെ ഒരു ബ്ലോഗും ഉണ്ടാക്കി ഞാനും പങ്കെടുത്തു..
അവിടെ ചെന്നപ്പോഴല്ലേ അറിയുന്നതു അവിടെ മുതലാളിയും തൊഴിലാളിയും ഒന്നുമില്ല...പഴയവര്‍ക്കും പുതിയവര്‍ക്കും തുല്യ അവകാശം.ഒരേ പരിഗണന ....
ഒരേ ഭക്ഷണം.....ഒരേ ശബ്ദം.....ഒരേ ചിന്ത....ജാതി മത ചിന്തകള്‍ക്കതീതമായി പ്രത്യയ ശാസ്ത്ര പരിഗണന കള്‍ക്കതീതമായി തികച്ചും ഒരു സൌഹൃദ കൂട്ടായ്മ.......
ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ സുഹൃദ് വലയം ലഭിക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണ്.....
മാത്രവുമല്ല ''മുഖ പുസ്തകത്തിലൂടെ''മാത്രം പരിചയം ഉള്ള ഒരു പാട് പേരെ നേരിട്ട് കാണാനും കഴിഞ്ഞു........