2013, നവംബർ 30, ശനിയാഴ്‌ച

പൊള്ളുന്ന ജീവിതം പുതച്ചുറങ്ങുമ്പോള്‍
ഈ തണുപ്പ് കാലത്തെനിക്കൊരു പുതപ്പ് വേണ്ട

കിളി വാതിലില്‍ കൂടി വരും
കുളിര്‍ കാറ്റെന്‍ വിയര്‍പ്പാറ്റിടുന്നു

മിഴിനീരിനേക്കാള്‍ തെളിവാര്‍ന്ന
കുടിനീരെനിക്കെന്തിന് വേറെ

ഒറ്റപ്പെട്ടവനൊരു മരുക്കാടും
മഴക്കാടും വ്യത്യസ്തമല്ല തെല്ലും

സമ്പന്നതയുടെ നടുവിലെങ്കിലും
ഏകാന്ത ദുരിത തുരുത്തിലിങ്ങനെ

കാത്തു കാത്തിരുന്നാല്‍ അകലെയൊരു
കൊള്ളിയാന്‍ മിന്നുന്നത് കാണാം..